Latest NewsKeralaNews

ടൂറിസം മേഖലയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍: ആദ്യ ഘട്ടത്തിന് തുടക്കം

തിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങളിലെ സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം. കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വൈത്തിരിയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ ആരംഭിച്ചു. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

Also Read: എയിംസ് കേരളത്തിൽ വേണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി: അനുകൂല പ്രതികരണം ഉണ്ടായതായി മുഖ്യമന്ത്രി

കോവിഡ് വ്യാപനം ഏറ്റവുമധികം ദോഷകരമായി ബാധിച്ച ടൂറിസം മേഖലയുടെ കുതിപ്പിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും ടൂറിസം അതിജീവന പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം മേഖലയും പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട മുഴുവന്‍ വിനോദ സഞ്ചാര മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും.

വൈത്തിരി ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലായി ആദ്യ ഡോസ് വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത 3680 പേര്‍ക്കാണ് അഞ്ച് ദിവസങ്ങളിലായി വാക്‌സിന്‍ നല്‍കുന്നത്. ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂള്‍, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍ എന്നീ രണ്ട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പഞ്ചായത്തില്‍ ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button