KeralaLatest NewsNews

കടകള്‍ തുറക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കടകള്‍ തുറന്നാല്‍ നേരിടേണ്ട രീതിയില്‍ അതിനെ നേരിടുമെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: നിയന്ത്രണങ്ങൾക്ക് ഇളവ് നൽകികൊണ്ട് കടകള്‍ തുറക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

‘കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സാഹചര്യമാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമായത്. ഇളവ് വരുത്താവുന്നിടങ്ങളില്‍ ഇളവ് അനുവദിക്കും. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരത്തില്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാവണം. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.

read also: മൂന്നാം തരംഗം: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ കോവിഡ് മുന്നറിയിപ്പിനെ അവഗണിച്ച് തള്ളരുത്

എല്ലാ കടകളും വ്യാഴാഴ്ച മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കടകള്‍ തുറന്നാല്‍ നേരിടേണ്ട രീതിയില്‍ അതിനെ നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button