ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സുരക്ഷാസേനയ്ക്ക് നേരെ ഭീകരാക്രമണം. ഖെെബര്‍ പഖ്തുൻഖാവ പ്രവിശ്യയില്‍ പാക് സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ക്യാപ്റ്റന്‍ അടക്കം 12 സെെനികര്‍ കൊല്ലപ്പെട്ടു. മേഖയിലെ സാധാരണക്കാരായ ജനങ്ങളെ തീവ്രവാദികള്‍ ബന്ധികളാക്കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഖുറാം മേഖലയില്‍ സെെനിക ഓപ്പറേഷന് നേതൃത്വം നല്കുകയായിരുന്ന അബ്ദുള്‍ ബാസസിത് എന്ന ക്യാപ്റ്റനാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് തീവ്രവാദികളുടെ സന്നീധ്യം ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓപ്പറേഷന് നടത്തുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. ആക്രമണത്തില്‍ പതിനഞ്ചോളം സെെനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആറ് ടെലികോം തൊഴിലാളികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായും സെെന്യവുമായുളള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments