ന്യൂഡൽഹി : ലോകമെമ്പാടുമുള്ള ഭരണകൂടം തങ്ങളുടെ ജനങ്ങളെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് സഹായിക്കാനും തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോള്‍ മോദി സർക്കാർ കയ്യുംകെട്ടിയിരിക്കുകയാണെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ വാക്‌സിന്‍ ക്ഷാമം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
ജനങ്ങളുടെ വികസനത്തിന് വേണ്ടി പ്രയോജനപ്പെടുത്തേണ്ട പണം മോദി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനോ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനോ കേന്ദ്രം താല്പര്യം കാണിക്കുന്നില്ലെന്നും മുഖംമിനുക്കലിലാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ എത്തിക്കുന്നതിന് പകരം വാക്‌സിന്‍ നല്‍കിയതിന് നന്ദി പറയുന്ന പരസ്യങ്ങള്‍ക്കായി കേന്ദ്രം കോടികള്‍ ചെലവിടുകയാണെന്നും ഇത്തരം നടപടികള്‍ അപഹാസ്യമാണെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments