മുംബയ്: മഹാരാഷ്ട്രയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി സൂചന. ക്രമാതീതമായി വര്‍ദ്ധിക്കുന്ന കൊവിഡ് പ്രതിദിന കണക്കുകള്‍ തന്നെയാണ് മൂന്നാം തരംഗമുണ്ടായെന്ന സൂചന നല്‍കുന്നത്. ജൂലായ് മാസത്തിലെ ആദ്യ 11 ദിവസങ്ങളില്‍ സംസ്ഥാനത്ത് 88,130 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഹൈദരാബാദ് സർവകലാശാലയുടെ പ്രോ വൈസ് ചാൻസലറായിരുന്ന മുതിർന്ന ഭൗതികശാസ്ത്രജ്ഞൻ കോവിഡ്19 ന്റെ മൂന്നാമത്തെ തരംഗം (3rd Wave of COVID-19) ജൂലൈ 4 മുതൽ ആരംഭിച്ചതായി ഭയപ്പെടുത്തുന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ 463 ദിവസങ്ങളിൽ രാജ്യത്ത് കൊറോണ (Corona Virus) കേസുകളുടെ എണ്ണവും മരണസംഖ്യയും പഠിക്കാൻ ഒരു പ്രത്യേക മാർഗം വികസിപ്പിച്ച ഡോ. വിപിൻ ശ്രീവാസ്തവ (Vipin Srivastava) പറയുന്നത് ജൂലൈ 4 മുതൽ ഫെബ്രുവരിവരിയിലെ കൊറോണ രണ്ടാംവാരത്തിന്റെ തുടക്കംപോലെ തോന്നുന്നുവെന്നാണ്. അതേസമയം മഹാരാഷ്ട്രയിൽ ഇത് വന്നു കഴിഞ്ഞെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ‘രണ്ടാം തരംഗത്തിന്റെ അവസാനത്തില്‍ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ ജൂലായില്‍ കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു.
ഈ മാസം പത്ത് വരെ 79,500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.’ഫോര്‍ട്ടിസ് ഹിരനന്ദി ആശുപത്രിയിലെ ചീഫ് ഇന്‍ടെന്‍സിവിസ്റ്റ് ഡോ. ചന്ദ്രശേഖര്‍ ടി പറഞ്ഞു. ആദ്യ രണ്ട് തരംഗങ്ങളിലും മഹാരാഷ്ട്ര സമാനമായ പ്രവണതകള്‍ കാണിച്ചതിനാല്‍ ഈ വര്‍ദ്ധനവ് മറ്റൊരു തരംഗത്തിന്റെ സൂചനയായിരിക്കാമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.കൊവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളില്‍ രാജ്യത്തെ ആദ്യത്തെ ക്ലസ്റ്ററുകള്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ത്തന്നെ വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ മൂന്നാം തരംഗത്തിന്റെ സൂചനയായിരിക്കാമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി.
രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ 25,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ ജൂലായ് ഒന്നിനും 11 നും ഇടയില്‍ 870 കേസുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയേക്കാള്‍ കേരളത്തിലാണ് പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലായ് മാസത്തിലെ ആദ്യത്തെ പത്ത് ദിവസത്തിനുള്ളില്‍ കേരളത്തില്‍ 1,28,951 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് മൂന്നാം തംരംഗം ഏതു സമയത്തും ഉണ്ടാവാമെന്നും, കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വാക്സിന് ലഭിച്ചിട്ടില്ലാത്ത ആളുകള്‍ കൂടിച്ചേരുന്നത് മൂന്നാം തരംഗത്തിലെ സൂപ്പര്‍ സ്പ്രെഡിന് കാരണമാവുമെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒരു ദിവസം 37,154 പുതിയ കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 3,08,74,376 ആയി ഉയർന്നു.
Post Your Comments