കൊച്ചി : കേരളത്തോട് വിട പറഞ്ഞ് തെലങ്കാനയില്‍ നിക്ഷേപം ഇറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച കിറ്റെക്‌സ് ഗ്രൂപ്പിന്റെ സാമ്പാദ്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായത് 222 കോടിയുടെ വര്‍ധന. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരി വില കുതിച്ചുയര്‍ന്നതോടെയാണ് ചെയര്‍മാന്‍ സാബു എം ജേക്കബിന്റെ സാമ്പാദ്യം വർധിച്ചത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ 55 ശതമാനം ഓഹരി സാബുവിനാണ്.
ആയിരം കോടിയുടെ നിക്ഷേപം ഇറക്കാനുള്ള പദ്ധതിയാണ് തെലങ്കാനയില്‍ പ്രഖ്യാപിച്ചത്. ഇതോടെ ഓഹരി വിലയില്‍ 44.26 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. വെള്ളിയാഴ്ച 20 ശതമാനമാണ് കിറ്റെക്‌സിന്റെ ഓഹരി വില ഉയര്‍ന്നത്. ഇന്നലെ വീണ്ടും ഇരുപതു ശതമാനത്തിലേറെ വര്‍ധനയുണ്ടായി. 108.9 രൂപയായിരുന്ന ഓഹരി വില 168.65 ലേക്കാണ് എത്തിയത്. കിറ്റെക്‌സിന്റെ മൊത്തം വിപണി മൂല്യം 1121.52 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഉണ്ടായ വര്‍ധന 408.32 കോടിയാണ്.
Read Also : ജയില്‍ ജീവനക്കാരെ ആക്രമിച്ച് തടവുപുള്ളികള്‍ രക്ഷപ്പെട്ടു: അന്വേഷണം ആരംഭിച്ച് പോലീസ്
കേരളത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന അപ്പാരല്‍ പാര്‍ക്ക് ഉപേക്ഷിച്ചാണ് സാബു തെലങ്കാനയിലേക്ക് പോയത്. കേരളത്തില്‍ ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുകയാണെന്ന് പരാതി ഉന്നയിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായില്ലെന്ന് ആരോപിച്ചാണ് സാബു നിക്ഷേപത്തില്‍ നിന്നു പിന്മാറിയത്.
Post Your Comments