Life Style

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉണക്ക മുന്തിരി

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉണക്ക മുന്തിരി. ദിവസവും ഉണക്ക മുന്തിരിയിട്ട വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഒന്നര കപ്പ് ഉണക്ക മുന്തിരിയില്‍ 217 കലോറിയും 47 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്.

➤ ദഹന പ്രക്രിയയെ സു​ഗമമാക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി വെള്ളം.

➤ ഉണക്കമുന്തിരിയിലെ പൊട്ടാസ്യം ശരീരത്തിലെ ഉപ്പിന്റെ അളവ് സന്തുലിതമാക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

➤ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധം തടയാൻ സഹായിക്കുകയും ദിവസം മുഴുവൻ ദഹന പ്രക്രിയയെ നിയന്ത്രിക്കുകയും ചെയ്യുന്നു.

➤ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്ക മുന്തിരി സഹായിക്കും.

➤ ഉണക്കമുന്തിരിയിലെ നാരുകള്‍ ദഹനേന്ദ്രിയത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറം തള്ളാന്‍ സഹായിക്കുന്നു.

Read Also:- സൂപ്പർ കപ്പ്: അർജന്റീനയും ഇറ്റലിയും നേർക്കുനേർ

➤ ഉണക്കമുന്തിരിയില്‍ നല്ല അളവില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ അസിഡിറ്റി കുറയ്ക്കുന്നതിനും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button