പാലക്കാട് : ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി യുവാവ്. പാലക്കാട് ധോണിയിലാണ് സംഭവം നടന്നത്.സ്ത്രീധനത്തിന്റെ പേരിലാണ് പീഡനം. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് പുറത്താക്കിയത്.
കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിലാണ് കഴിയുന്നത്. പ്രസവശേഷം ഭർതൃ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിന്റെ ക്രൂരത. ഭർത്താവ് മനു കൃഷ്ണനെതിരെ ഗാർഹിക പീഡന നിയമപ്രകാരം കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു.
Read Also : ആക്ഷൻ പറഞ്ഞാൽ ഭാവങ്ങൾ മിന്നിമറയും: സെറ തിരക്കിലാണ്, മോഡലിംഗ് രംഗത്തെ കുട്ടിതാരം സിനിമയിലേക്ക്
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നാണ് മനു കൃഷ്ണന്റെ പ്രതികരണം. തന്നെയും കുടുംബത്തെയും മനപ്പൂർവ്വം അവഹേളിക്കാനാണ് ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു.
Post Your Comments