Latest NewsKeralaEntertainment

ഞാന്‍ സിനിമാ ഫീല്‍ഡില്‍ കയറാതിരിക്കാൻ അവര്‍ മുട്ടയില്‍ കൂടോത്രം ചെയ്തു : രജിത് കുമാര്‍

അടുത്തിടെയാണ് ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന് കേട്ടത്.

തിരുവനന്തപുരം: താന്‍ സിനിമയിലേക്ക് വരാതിരിക്കാന്‍ ചിലര്‍ മുട്ടയില്‍ കൂടോത്രം ചെയ്തതായി അറിഞ്ഞെന്ന് മുന്‍ ബിഗ് ബോസ് താരം രജിത് കുമാര്‍. സിനിമയില്‍ നിന്നും പതിനഞ്ചോളം ഓഫറുകള്‍ വന്നിരുന്നു. മോഹന്‍ലാല്‍ സര്‍, ദിലീപേട്ടന്‍, വിജയ് ബാബു-ജയസൂര്യ തുടങ്ങിയവര്‍ക്കൊപ്പം സിനിമകള്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതൊന്നും നടന്നില്ല. അടുത്തിടെയാണ് ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന് കേട്ടത്.

അതുകൊണ്ടാണ് രജിത്തിന് സിനിമാ ഫീല്‍ഡിലേയ്ക്ക് കയറാന്‍ പറ്റാത്തതെന്ന് പലരും പറയുന്നതായും രജിത് കുമാര്‍ പറഞ്ഞു. താന്‍ സിനിമാ ഫീല്‍ഡില്‍ കയറിപറ്റരുതെന്നാണ് അവരുടെ ലക്ഷ്യമെന്നും ഗായിക അമൃത സുരേഷുമായുള്ള ലൈവ് വിഡിയോ ചാറ്റിനിടെ അദ്ദേഹം വെളിപ്പെടുത്തി. ഇതിനെ താന്‍ തള്ളിക്കളയുന്നില്ലെന്നും, എന്നാല്‍ ഈ പ്രവൃത്തിയില്‍ തകരുന്നത് പണി തരുന്നവര്‍ തന്നെയാകുമെന്നും രജിത്കുമാര്‍ അഭിപ്രായപ്പെട്ടു.

ഒരാളെ തകര്‍ക്കാന്‍ വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള്‍ തന്നെയായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ബിഗ്‌ബോസിൽ ഇടയ്ക്കു വെച്ച് പുറത്താക്കപ്പെട്ട മത്സരാർത്ഥിയായ രജിത് കുമാറിന് വളരെയേറെ ഫാൻസ്‌ ഉണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button