Latest NewsKeralaNews

റിയാലിറ്റി ഷോ താരത്തിന് സ്വീകരണം നൽകിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: ജാഗ്രതാ നിര്‍ദേശം അവഗണിച്ച്‌ ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറിന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ചേലാമറ്റം സ്വദേശികളായ നിബാഫ്, മുഹമ്മദ് അഫ്സല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്‌. കൊവിഡ് ജാഗ്രതാ നിര്‍ദേശം അവഗണിച്ച്‌ വിമാനത്താവളത്തിൽ രജിത് കുമാര്‍ ആരാധകര്‍ ഒത്തുകൂടിയ സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഇന്നു രാവിലെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button