COVID 19NattuvarthaLatest NewsKeralaIndiaNews

സംസ്ഥാനത്ത് കൂടുതൽ ഇളവുകളോ ? തീരുമാനം അവലോകന യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ടി പി ആർ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് അറിയിച്ചിട്ടുള്ളത്.

Also Read:ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അവസാനം രേഖപ്പെടുത്തിയത് 9.14 ആണ്. അതുകൊണ്ട് തന്നെ ടിപിആര്‍ പത്തില്‍ താഴെ എത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുണ്ടായേക്കുമെന്നാണ് സൂചന. മാത്രമല്ല, എല്ലാദിവസവും കടകള്‍ തുറക്കുന്നത് പരിഗണനയിലുണ്. വ്യാപാരികളുടെ പ്രതിഷേധവും ഒന്നിടവിട്ട് തുറക്കുമ്പോഴുള്ള തിരക്കും കാരണമാണ് ഈ തീരുമാനം ഉണ്ടാവുക. ശനിയും ഞായറുമുള്ള ലോക്ക്ഡൗണ്‍ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ തല്‍ക്കാലം തല്‍സ്ഥിതി തുടര്‍ന്നേക്കും.

അതേസമയം അവശ്യസാധനങ്ങളുടെ കടകളുടെ സമയം രാത്രി ഒന്‍പതു വരെ നീട്ടുന്നത് പരിഗണിയിലുണ്ട്. റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ഉടന്‍ ഉണ്ടാവില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button