ന്യൂഡൽഹി: സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ ഉറപ്പു നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: രാജ്യത്ത് സ്പുട്‌നിക് വാക്‌സിൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍
‘ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചു. വാരണസി – കൊൽക്കത്ത ജലപാത ഉദാഹരണമായി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടുകയും ചെയ്തു. കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാൻ വന്നപ്പോൾ ഗെയിൽ പൈപ്പ് ലൈൻ മുടങ്ങി കിടക്കുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആ പദ്ധതി പൂർത്തിയായ കാര്യം ഇക്കുറി അദ്ദേഹത്തെ അറിയിച്ചു. ഇക്കാര്യത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു. കേരളത്തിൽ അധികാര തുടർച്ച നേടിയ എൽഡിഎഫ് സർക്കാരിനെയും അദ്ദേഹം അനുമോദിച്ചു. കേരളത്തിന്റെ വികസനത്തിനായി എന്ത് സഹായവും നൽകാമെന്നും അദ്ദേഹം ഉറപ്പ് നൽകി. വികസനകാര്യങ്ങളിൽ ഏകതാ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഉയർത്തിക്കാട്ടിയെന്ന്’ പിണറായി വിജയൻ പറഞ്ഞു.
Read Also: തിരുവനന്തപുരത്ത് ഡോക്ടർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു: ജാഗ്രത തുടരണമെന്ന് അധികൃതർ
‘കേരളത്തിന്റെ സുപ്രധാനമായ വികസന പദ്ധതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോൾ വിശദമായി അതേക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിലെ കോവിഡ് സാഹചര്യത്തെക്കുറിച്ചും വിശദമായി പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. സംസ്ഥാനം സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നും’ മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments