Latest NewsKeralaNewsIndia

എയിംസ് കേരളത്തിൽ വേണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി: അനുകൂല പ്രതികരണം ഉണ്ടായതായി മുഖ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് കേരളത്തിന് വേണമെന്ന ദീർഘകാല ആവശ്യം ഒരുവട്ടം കൂടി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ബ്യൂട്ടി പാര്‍ലറുകൾ തുറക്കണം, അനുമതിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് കടകൾ തുറക്കും: സർക്കാരുമായി തുറന്ന പോരിന് വ്യാപാരികൾ

കേരളത്തിലെ പ്രായാധിക്യമുള്ളവരുടെ എണ്ണ കൂടുതലും പകർച്ച വ്യാധികൾ പലഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോഗ്യമേഖലയുടെ കൂടുതൽ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ആരോഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം തന്നെ എടുത്തു പറഞ്ഞു. ആ നിലയിലെ ശാക്തീകരണത്തിന് എയിംസ് കൂടി അനിവാര്യമാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇതോടൊപ്പം കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വലിയ തോതിൽ സഹായം വേണമെന്നും അദ്ദേഹത്തെ അറിയിച്ചുവെന്നും മുഖ്യമന്ത്രി വിശദമാക്കി.

Read Also: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പാലിക്കേണ്ട കാര്യങ്ങൾ: നിർദ്ദേശങ്ങൾ വ്യക്തമാക്കി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button