Latest NewsIndia

അനധികൃത നിര്‍മാണം: സിറോ മലബാര്‍ സഭയുടെ പളളി പൊളിച്ചുനീക്കി ഡൽഹി ഭരണകൂടം, ക്രിസ്ത്യൻ വിരുദ്ധതയെന്ന് സഭ

150 പോലീസ് ഉദ്യോഗസ്ഥര്‍ മൂന്ന് ജെസിബികളുമായി എത്തി കെട്ടിടം പൊളിക്കുകയായിരുന്നു' - ജോണ്‍ തോമസ് പറഞ്ഞു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അനധികൃതമായി നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളി പൊളിച്ചു നീക്കി ഭരണകൂടം . ചട്ടര്‍പൂരിലെ പള്ളി ഡല്‍ഹി ഡവലപ്പ്മെന്റ് അതോറിറ്റിയാണ് പൊളിച്ചു നീക്കിയത്. ഗ്രാമസഭാ സ്ഥലത്താണ് അനധികൃതമായി പള്ളി പണിതതെന്ന് ജില്ലാ ഭരണകൂടം പ്രസ്താവനയില്‍ പറഞ്ഞു. കാലക്രമേണ അതിക്രമിച്ചുകയറിയ പ്രദേശത്ത് മതസംഘടന പള്ളി നിര്‍മ്മിച്ചതാണെന്നും അതിനാല്‍, അനധികൃത കെട്ടിടം പൊളിച്ചുമാറ്റാന്‍ ബിഡിഒ ഓഫീസ് ശ്രമിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

എന്‍‌എച്ച്‌ആര്‍‌സിയുടെ നിര്‍ദേശപ്രകാരം ഇക്കാര്യം നേരത്തെ പള്ളി അധികൃതരെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സഭയ്ക്ക് നോട്ടീസ് ലഭിച്ചില്ലെന്നാണ് പാസ്റ്റര്‍ കൗണ്‍സില്‍ അംഗവും അഭിഭാഷകനുമായ ജോണ്‍ തോമസ് പറയുന്നത് .

‘ഞങ്ങള്‍ക്ക് ഒരു അറിയിപ്പും ലഭിച്ചില്ല, സ്ഥലം വിട്ടുനല്‍കാന്‍ ഞങ്ങള്‍ക്ക് സമയം നല്‍കിയിരുന്നില്ല. 150 പോലീസ് ഉദ്യോഗസ്ഥര്‍ മൂന്ന് ജെസിബികളുമായി എത്തി കെട്ടിടം പൊളിക്കുകയായിരുന്നു’ – ജോണ്‍ തോമസ് പറഞ്ഞു . ‘തര്‍ക്കം കോടതിയില്‍ പരിഗണനയിലാണെങ്കിലും സിറോ മലബാര്‍ സഭയുടെ പളളി പൊളിച്ചുമാറ്റി . ഇതിനെതിരെ ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്റ്റ്യന്‍സ് ശക്തമായി പ്രതിഷേധിക്കുന്നു . ഇതൊരു ക്രിസ്ത്യന്‍ വിരുദ്ധ പ്രവൃത്തിയാണ്.’ – ജോണ്‍ തോമസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button