KeralaLatest NewsIndia

BREAKING-പഴനി പീഡനക്കേസിൽ വൻ ട്വിസ്റ്റ്: ലോഡ്ജിൽ മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിൽ, വാദി പ്രതിയായി!

അമ്മയും മകനുമെന്ന പേരിൽ റൂമെടുത്തു താമസിച്ച  ഇവർ രാത്രി മദ്യപിച്ചു ബഹളമുണ്ടാക്കുകയായിരുന്നു.

കണ്ണൂർ: പഴനി പീഡനക്കേസിൽ നിർണായക വഴിത്തിരിവ്. തമിഴ്നാട് സ്വദേശികളായ ദമ്പതികൾ കണ്ണൂരിൽ താമസിച്ചു വരവേ പഴനിയിൽ തീർത്ഥാടനത്തിന് പോയി എന്നും ലോഡ്ജിൽ വെച്ച് യുവതിക്ക് ക്രൂര പീഡനം ഉണ്ടായെന്നും ആയിരുന്നു ഇതുവരെ വാർത്തകൾ വന്നത്. എന്നാൽ ഇപ്പോൾ ഇതിൽ പോലീസിൽ പരാതി നൽകിയ ആൾ തന്നെയാണ് പ്രശ്നക്കാരൻ എന്നാണ് ലോഡ്ജ് ഉടമ പറയുന്നത്. അമ്മയും മകനുമെന്ന പേരിൽ റൂമെടുത്തു താമസിച്ച  ഇവർ രാത്രി മദ്യപിച്ചു ബഹളമുണ്ടാക്കുകയായിരുന്നു.

ലോഡ്ജ് ഉടമയും മറ്റും ശല്യം ഉണ്ടാക്കരുതെന്നു താക്കീത് നൽകിയപ്പോൾ ഇവർ ലോഡ്ജ് ഉടമയെ മർദ്ദിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ അറിയിക്കുകയും എസ്‌ഐ ഇവരെ ലോഡ്ജിലെത്തി താക്കീത് നൽകുകയും ചെയ്തിരുന്നു. അതേസമയം ഇവരെ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ ഇവർക്ക് യാതൊരു പരിക്കുകളും ഇല്ല എന്നും ഇവർ വെളിപ്പെടുത്തുന്നു. കൂടാതെ ഇവർ ലോഡ്ജിൽ നിന്ന് മടങ്ങുമ്പോൾ ഇരുവരും പൂർണ്ണ ആരോഗ്യ സ്ഥിതിയിൽ ആയിരുന്നു എന്നും ലോഡ്ജ് ഉടമയും പോലീസും സാക്ഷ്യപ്പെടുത്തുന്നു. ഭീഷണിപ്പെടുത്തിയത് പരാതിക്കാര്‍ തന്നെയാണെന്ന് തെളിഞ്ഞെന്നും തമിഴ്‌നാട് ഡിഐജി വിജയകുമാരി പറഞ്ഞു.

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും ഇങ്ങനെ തന്നെയാണ് റിപോർട്ടുകൾ എന്നാണ് സൂചന. സ്ത്രീ ഇപ്പോൾ താമസിക്കുന്നത് ഭർത്താവിനൊപ്പമല്ല, ആദ്യ ഭർത്താവിൽ 4 പെൺകുട്ടികളുള്ള ഇവർ ഇയാളുമായി ലിവിങ് ടുഗതർ റിലേഷൻ ഷിപ് ആണെന്നും സൂചനയുണ്ട്. ലോഡ്ജ് ഉടമയെ വിളിച്ച്‌ പരാതിക്കാരന്‍ ഭീഷണിപ്പെടുത്തി. പണവും ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളുമായി തലശ്ശേരിയിലേക്ക് വരണമെന്നും പരാതിക്കാരന്‍ ലോഡ്ജ് ഉടമയോട് ആവശ്യപ്പെട്ടു. എന്നാല്‍ ലോഡ്ജ് ഉടമ ഭീഷണിക്ക് വഴങ്ങിയില്ല.

അതേസമയം കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഡിഐജി വ്യക്തമാക്കി. തന്നെ ഒരു സംഘം കൂട്ടബലാല്‍സംഗം ചെയ്‌തെന്നും ബിയര്‍ കുപ്പി സ്വകാര്യഭാഗത്ത് കുത്തിയെന്നുമാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. അതിനിടെ, അതിനിടെ പരാതിക്കാര്‍ക്കെതിരെ ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തി. ലോഡ്ജില്‍വെച്ച്‌ പീഡനമൊന്നും നടന്നിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. അമ്മയും മകനും എന്ന പേരിലാണ് 19 ന് ഇരുവരും മുറിയെടുത്തത്.

20 ന് മദ്യപിച്ച്‌ ഇരുവരും റൂമില്‍ ബഹളമുണ്ടാക്കി. സ്ത്രീ ഇറങ്ങിപ്പോയതിന് പിന്നാലെ പുരുഷനും പോകുകയായിരുന്നുവെന്ന് ലോഡ്ജ് ഉടമ പറഞ്ഞു. 25 ന് ഇരുവരും മടങ്ങിയെത്തി ആധാര്‍ കാര്‍ഡ് തിരികെ വാങ്ങി മടങ്ങി. ആറാം തീയതി പൊലീസ് ഇന്‍സ്‌പെക്ടര്‍ ആണെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു എന്നും ലോഡ്ജ് ഉടമ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസിന് കൈമാറി. ആധാര്‍ കാര്‍ഡ് തിരികെ വാങ്ങാന്‍ വന്നപ്പോള്‍ യുവതി ആരോഗ്യവതിയായിരുന്നു എന്നും ലോഡ്ജ് ഉടമ പറഞ്ഞു.

തമിഴ്‌നാട് പൊലീസ് സംഘം തലശ്ശേരിയില്‍ അന്വേഷണത്തിനായി പോയിട്ടുണ്ടെന്നും ഡിഐജി വിജയകുമാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിണ്ഡിഗല്‍ എസ്പിയും ഡിഐജിക്കൊപ്പമുണ്ടായിരുന്നു. പഴനി ലോഡ്ജ് ഉടമയുടെ പരാതിയിൽ തമിഴ്നാട് പോലീസ് കണ്ണൂരേക്ക് തിരിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button