പഴനി: പഴനി അടിവാരത്ത് നാല്പതുകാരിയെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ടു മൂന്നംഗസംഘം പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദുരൂഹത. ഭാര്യയുടെയും ഭർത്താവിന്റെയും മൊഴികളിലാണ് വൈരുധ്യമുള്ളത്. പീഡന സംഭവം നടന്നു പതിനേഴ് ദിവസം കഴിഞ്ഞാണ് യുവതി ഭര്‍ത്താവിനോടു പീഡന വിവരം പറഞ്ഞതെന്ന മൊഴി ഉള്‍പ്പെടെ ദമ്പതികളുടെ മൊഴികളില്‍ ഏറെ വൈരുധ്യങ്ങള്‍ ഉള്ളതായി പൊലീസ് പ്രാഥമിക അന്വഷണത്തില്‍ കണ്ടെത്തി.
അങ്ങനെ ദുരൂഹതകളിലേക്ക് പോവുകയാണ് കേസ് അന്വേഷണം. ആദ്യ ഭര്‍ത്താവില്‍ നാല് പെണ്‍മക്കളുള്ള ഈ യുവതിയെ പീഡിപ്പിച്ച കേസില്‍ കേരള തമിഴ്‌നാട് പൊലീസ് സംയുക്തമായാണ് അന്വഷണം നടത്തി വരുന്നത്. ദമ്പതികള്‍ പഴനിയിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുമ്ബ് യുവതി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിനിരയായതായിട്ടുള്ള റിപ്പോര്‍ട്ടും പുറത്തു വന്നു. നഗരപ്രാന്ത പ്രദേശത്തെ താമസ സ്ഥലത്തു വച്ച് യുവതി അക്രമത്തിനിരയായപ്പോള്‍ നാട്ടുകാര്‍ ഇടപെടുകയും ഭര്‍ത്താവിനെ താക്കീത് ചെയ്യുകയും തുടര്‍ന്ന് ദമ്പതികള്‍ അവിടെനിന്നു താമസം മാറ്റുകയും ചെയ്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു.
പഴനി അടിവാരത്തെ സംഭവം നടന്നുവെന്നു പറയുന്ന പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പഴനി പൊലീസ് ശേഖരിക്കും. ജനത്തിരക്കേറിയ അടിവാരത്തു സ്ത്രീയെ തട്ടിക്കൊണ്ട് പോയി എന്നതും സംഭവങ്ങള്‍ക്കു ശേഷം രണ്ട് വഴിക്കായ ദമ്പതികള്‍ ഉദുമല്‍ പേട്ട റെയില്‍വേ സ്റ്റേഷനില്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടിയെന്ന മൊഴിയും പൊലീസിനെ കുഴക്കുന്നുണ്ട്. ഭാര്യയെ അക്രമികള്‍ തട്ടിക്കൊണ്ടു പോയ ശേഷം അവരെ കണ്ടെത്താന്‍ കഴിയാതെ രണ്ട് ദിവസം പഴനിയില്‍ അലഞ്ഞു. പരാതി പറയാന്‍ ചെന്നപ്പോഴെല്ലാം പഴനി പൊലീസ് അടിച്ചോടിച്ചു.
പൊലീസിന്റെ അടികൊണ്ട് അവശനായി പഴനി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ചികിത്സ ലഭിച്ചില്ലെന്നാണ് എന്നാല്‍ ഭര്‍ത്താവ് ഇപ്പോള്‍ പറയുന്നത്. എന്നാൽ യുവതി പീഡനത്തിനിരയായ വിവരം തങ്ങളോടു ദമ്പതികള്‍ പറഞ്ഞിട്ടില്ലെന്നും 6500 രൂപ തട്ടിയെടുത്ത വിവരം മാത്രമാണ് പറഞ്ഞതെന്നും പഴനി പൊലീസ് കേരള പൊലീസിനെ അറിയിച്ചു. എന്നാൽ മൂന്നംഗഅക്രമിസംഘം കാട്ടിയതു കൊടുംക്രൂരത തന്നെയെന്നാണ് പോലീസ് കണ്ടെത്തൽ. ഡല്‍ഹിയിലെ നിര്‍ഭയ കേസിനെ ഓര്‍മിപ്പിക്കുന്ന സംഭവമാണിത്.
ഒരു രാത്രി മുഴുവന്‍ യുവതിയെ പീഡിപ്പിച്ച ശേഷം ബിയര്‍ കുപ്പി ഉപയോഗിച്ച് ഇവരുടെ സ്വകാര്യഭാഗത്ത് പരിക്കേല്‍പ്പിച്ചതായാണ് പരാതി. ദമ്പതികളെ ഒരു അജ്ഞാതനാണ് മുറിയെടുക്കാൻ പ്രേരിപ്പിച്ചത്. കണ്ണൂരിൽ താമസിക്കുന്ന തമിഴ്നാട് സ്വദേഹികൾക്കാണ് ഈ അപകടം വന്നത്. ഭര്‍ത്താവിനു ലൈസന്‍സ് എടുക്കുന്നതിനായി സ്വന്തം നാടായ ഡിണ്ടിഗല്ലിലേക്കു പോകാന്‍ പഴനിയിലെത്തിയ ദമ്പതികളെ ക്ഷേത്ര ദര്‍ശനം നടത്തി പൊയ്ക്കൂടേയെന്നു ചോദിച്ചു മുറിയെടുക്കാന്‍ അജ്ഞാതന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കി.
Post Your Comments