KeralaLatest NewsNews

അമ്പിളി ദേവിയുടെ പരാതി: നടൻ ആദിത്യൻ ജയന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു

കൊച്ചി: നടൻ ആദിത്യൻ ജയനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ ഗാർഹിക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചവറ പൊലീസാണ് ആദിത്യന്റ അറസ്റ്റ് രേഖപ്പെടുത്തിയത്. ആദിത്യനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

Read Also: ജീവനറ്റ് കിടന്ന ആറുവയസുകാരിയെ ഓടി വന്ന് ഏറ്റുവാങ്ങിയതും നഴ്സിനെ കാണിച്ചതും അർജുൻ തന്നെ : കുഞ്ഞിന്റെ കുടുംബം പറയുന്നു

നേരത്തെ അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ ആദിത്യന് ഹൈക്കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആദിത്യൻ ചൊവ്വാഴ്ച ചവറ സ്റ്റേഷനിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു.

Read Also: ‘സാബു സാർ കാണിക്കുന്നത് വെറും പട്ടി ഷോ, കമ്പനിയിൽ ഗുണ്ടായിസം’: കിറ്റെക്സിലെ ഒരു മുന്‍ തൊഴിലാളിയുടെ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button