കൊച്ചി : ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. അപൂര്‍വ ജനിതകരോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫിക്കുള്ള മരുന്നാണ് സ്വകാര്യ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള റോഷ് ഫാര്‍മയാണ് ഇത് രാജ്യത്ത് ലഭ്യമാക്കുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ ഈ മരുന്നാണ് എസ്.എം.എ രോഗികളായ ചെറിയ കുട്ടികള്‍ക്ക് നല്‍കുന്നത്.
Read Also : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദില്ലിയിലെത്തും : നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
രണ്ടുമാസം മുതല്‍ ഏതുപ്രായത്തിലുമുള്ള എസ്.എം.എ രോഗികള്‍ക്കും ഉപയോഗിക്കാമെങ്കിലും ഇതിെന്റ ഡോസ് വ്യത്യസ്തമായിരിക്കും. എസ്.എം.എ രോഗികളുടെ കൂട്ടായ്മയിലെ അംഗങ്ങളുടെയും ഡോക്ടര്‍മാരുള്‍പ്പെടുന്ന വിദഗ്ധരുടെയും യോഗത്തിലാണ് കമ്പനി മരുന്ന് ലോഞ്ച് ചെയ്തത്. മരുന്നിന് പ്രതിവര്‍ഷം ഏകദേശം 60 ലക്ഷത്തിനുമുകളില്‍ രൂപ നല്‍കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ജീവിതകാലം മുഴുവന്‍ നിത്യേന ഉപയോഗിക്കേണ്ട മരുന്നാണിതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
വലിയ വില പ്രതീക്ഷിക്കുന്ന മരുന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെട്ട് രോഗികള്‍ക്ക് സൗജന്യമായി നല്‍കണമെന്നാണ് രോഗികളുടെ കൂട്ടായ്മയായ ക്യുവര്‍ എസ്.എം.എ ഫൗണ്ടേഷന്റെ ആവശ്യം. നിലവില്‍ പല പ്രായത്തിലുള്ള 112 പേര് കേരളത്തില്‍ എസ്.എം.എ ബാധിതരായുണ്ട്. ഇതില്‍ കാരുണ്യ പദ്ധതി വഴി സൗജന്യമായി ലഭിച്ചത് 44 പേര്‍ക്കാണ്.
Post Your Comments