ലക്നൗ: ഉത്തര്‍പ്രദേശില്‍ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കുന്ന യോഗി ആദിത്യ സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതികരണം അറിയിച്ച് വിശ്വഹിന്ദു പരിഷത്ത്. ജനസംഖ്യാ നിയന്ത്രണ ബില്ലിലെ കരടില്‍ നിന്ന് ഒരു കുട്ടി എന്ന നയം നീക്കം ചെയ്യണമെന്ന് വിഎച്ച്പി പറയുന്നു. പുതിയ നിയമം ഒരു സമുദായത്തിലെ അംഗ സംഖ്യ ചുരുങ്ങാനും മറ്റ് സമുദായത്തിലെ അംഗങ്ങളുടെ എണ്ണം കൂടാനും കാരണമാകുമെന്നും വിഎച്ച്പി പറയുന്നു.
സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്റെ കരട് പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം നിയന്ത്രണം വരും. ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ ജനസംഖ്യ നിയന്ത്രണ ബില്‍ നടപ്പാക്കുന്നത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ അനൂകൂല്യം ലഭിക്കുന്നത് കുറയും. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ, സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കാനും സാധിക്കില്ല.
Post Your Comments