NattuvarthaLatest NewsKeralaNews

എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും

ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭ്യമാകും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലപ്രഖ്യാപനം. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലങ്ങളും പ്രഖ്യാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭ്യമാകും.

എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭ്യമാകുന്ന വെബ് സൈറ്റുകൾ;

1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
5. www.prd.kerala.gov.in
6. www.sietkerala.gov.in

2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 4,21,977 പേര്‍ സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തിൽ പരീക്ഷ എഴുതി. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷ എഴുതി. കലോത്സവം ഉൾപ്പടെയുള്ള പാഠ്യേതര പരിപാടികൾ നടക്കാത്ത സാഹചര്യത്തിൽ ഇത്തവണ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button