തിരുവനന്തപുരം: സംസ്ഥാനത്ത് പരിസ്ഥിതിയെയും മനുഷ്യനെയും പ്രതികൂലമായി ബാധിക്കുന്ന ചെഞ്ചെവിയന്‍ ആമകളുടെ വ്യാപനം കൂടുന്നതായി വനം ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കഴിഞ്ഞ രണ്ട് മാസത്തിനിടെ 49 ആമകളെയാണ് കണ്ടെത്തിയത്. ആഫ്രിക്കന്‍ ഒച്ച് പോലെ പെരുകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇവയുടെ വ്യാപനത്തില്‍ അതീവ ശ്രദ്ധവേണമെന്ന് വനം ഗവേഷണ കേന്ദ്രം വ്യക്തമാക്കുന്നു.
ജലജീവികളേയും സസ്യങ്ങളെയും നശിപ്പിക്കുന്ന ‘റെഡ് ഇയര്‍ഡ് സ്ലൈഡര്‍ ടര്‍ട്ടി’ലെന്ന ചെഞ്ചെവിയന്‍ ആമകള്‍ മനുഷ്യ ശരീരത്തിന് വളരെയധികം ദോഷകരമായിട്ടുള്ള ബാക്ടീരയകളുടെ വാഹകരാണ്. ഇവയുടെ വംശവർധനവ് പരിസ്ഥിതിയ്ക്ക് വലിയ ഭീഷണിയാകുമെന്നാണ് വന ഗവേഷകരുടെ നിഗമനം. കാഴ്ച്ചയില്‍ വലിപ്പമില്ലാത്ത ഇവ വളരെ അപകടകാരികളാണെന്ന് വിദഗ്ധര്‍ പറയുന്നു.
പല രാജ്യങ്ങളിലും ഇവയുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. കേരളത്തില്‍ കണ്ടെത്തിയ ആമകളെ വന ഗവേഷണ കേന്ദ്രത്തിലെ നോഡല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഇന്‍വെന്‍ഷന്‍സില്‍ സൂക്ഷിച്ചിരിക്കുകയാണ്. മെക്‌സിക്കോയിലെ മിസിസിപ്പി വാലിയിലാണ് ഇവയുടെ ജന്മദേശം.
എന്നാല്‍ പരിസ്ഥിതിയ്ക്ക് ദോഷമാണെന്ന് കണ്ടെത്തിയതോടെ മെക്‌സിക്കോയിൽ ഇവയെ പൂര്‍ണമായും കൊന്നൊടുക്കുകയായിരുന്നു.
Post Your Comments