മലപ്പുറം: കിറ്റക്‌സ് വിഷയത്തിൽ പ്രതികരിച്ച് എം.എല്‍.എ പി.കെ.കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയക്കാരും നിക്ഷേപകരും പരസ്പരം ധാർഷ്ട്യം കാണിക്കരുതെന്നും നിക്ഷേപകർ രാഷ്ട്രീയം കളിക്കരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . ‘കിറ്റക്സിൽ ഇത് രണ്ടും സംഭവിച്ചു. ഇതോടെ നിക്ഷേപത്തിന് ഏറെ സാധ്യതകളുള്ള കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന സന്ദേശം നൽകി. പോകുന്നവർ പോകട്ടെയെന്ന നിലപാട് വലിയ ദോഷമുണ്ടാക്കും’- കുഞ്ഞാലിക്കുട്ടി പറഞ്ഞു .
‘കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണിയാണ് . യുഡിഎഫ് സർക്കാരിന്‍റെ കാലത്തും ഇതുപോലെ വിഷയങ്ങൾ ഉണ്ടായിട്ടുണ്ട് . അന്ന് വ്യവസായ മന്ത്രി എന്ന നിലയിൽ താൻ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണ്. സംസ്ഥാനത്ത് പ്രധാന വ്യവസായങ്ങൾ കൊണ്ടുവന്നത് എല്ലാം യു.ഡി.എഫ് സർക്കാരാണ്. വ്യവസായ വളർച്ച പിന്നീട് പലപ്പോഴും ഉണ്ടായില്ല. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ചെറുകിട വ്യവസായ, ഐ.ടി മേഖലകളിൽ വളർച്ചയുണ്ടായില്ല’- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
‘നിലവിലെ ലോക്ക് ഡൗണ്‍ ചട്ടങ്ങൾ തുടരുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാണ് . ചെറുകിട വ്യാപാരികൾ എങ്ങനെ ജീവിക്കുമെന്ന് സർക്കാർ പറയണം . മദ്യഷാപ്പുകൾ തുറന്ന സർക്കാർ കച്ചവടക്കാരെ കാണാതിരിക്കരുതെന്നും ഈ വിഷയം സർക്കാർ ഗൗരവമായി കാണണം’- കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Post Your Comments