തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ വിലയിൽ വീണ്ടും വർദ്ധനവ്. ലിറ്ററിന് 28 പൈസയാണ് ഇന്ന് പെട്രോളിന് കൂടിയത്. അതേസമയം ഡീസല്‍ ലിറ്ററിന് 17 പൈസ കുറഞ്ഞു.
Read Also : കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20,000 കിലോ റേഷന്‍ അരിയുമായി യുവാവ് പിടിയിൽ
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 20 പൈസയും,ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.35 രൂപയും, ഡീസലിന് 94.60 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.65 രൂപയും, ഡീസലിന് 94.90 രൂപയുമാണ് ഇന്നത്തെ വില.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെയാണ് ഇന്ധനവില ദിനംപ്രതി വർധിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും പെട്രോളിനും ഡീസലിനും 100 രൂപ കടന്നു.
Post Your Comments