ന്യൂഡൽഹി : ജനസംഖ്യാ നയത്തിന് വർഗ്ഗീയ നിറം നൽകുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് ജനസംഖ്യാനയത്തിന് പ്രാധാന്യം ഏറെയാണെന്നും നഖ്വി അഭിപ്രായപ്പെട്ടു.
Read Also : നിലവിളക്ക് കൊളുത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജനസംഖ്യാനിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന്റെ മഹത്തായ തീരുമാനത്തെ എല്ലാവർക്കും സ്വാഗതം ചെയ്യാം. സമൂഹത്തിനും, വരും തലമുറയ്ക്കുമുള്ള സമ്മാനമാണ് പുതിയ നയമെന്നും അദ്ദേഹം പറഞ്ഞു.
‘ജനസംഖ്യ സുസ്ഥിരമാക്കുന്നതിന് വേണ്ടിയാണ് ഉത്തർപ്രദേശ് സർക്കാർ ജനസംഖ്യാനയം നടപ്പിലാക്കുന്നത്. ഇതിന് വർഗ്ഗീയ, രാഷ്ട്രീയ നിറം നൽകുന്നവർ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ശത്രുക്കളാണ്. ഇടുങ്ങിയ മനോഭാവവും, വർഗ്ഗീയ ചിന്തകളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനാണ് ഇത്തരക്കാരുടെ ശ്രമം’, നഖ്വി കൂട്ടിച്ചേർത്തു.
Post Your Comments