കൊച്ചി : നിയമസഭ തിരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും അത്തരമൊരു നേട്ടം എറണാകുളം ജില്ലയില്‍ ഉണ്ടായിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ഇപ്പോഴും 2016-ൽ നേടിയ 5 സീറ്റില്‍ തന്നെയാണ് സിപിഐഎം നില്‍ക്കുന്നതെന്നും ഇത്തവണ പുതുതായി കളമശ്ശേരിയും കുന്നത്തുനാടും പിടിച്ചെടുത്തെങ്കിലും രണ്ട് സീറ്റ് നഷ്ടപ്പെട്ടെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ പരാമര്‍ശിച്ചു.
ട്വന്റി-20യുടെ സാന്നിധ്യം എറണാകുളം ജില്ലയില്‍ സിപിഐഎമ്മിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. ട്വന്റി-ട്വന്റിയുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ പാര്‍ട്ടി നാണം കെടുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also : സെല്‍ഫി എടുക്കുന്നതിനിടെ മിന്നലേറ്റ് 16 പേര്‍ കൊല്ലപ്പെട്ടു : വാച്ച് ടവറിൽ നിന്ന് ചാടിയ നിരവധി പേരെ കാണാതായി
അതേസമയം, എം സ്വരാജിന്റെ തൃപ്പൂണിത്തുറയിലെ തോല്‍വി പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് ഏരിയാ നേതൃത്വവും ജില്ലാ നേതൃത്വവും സമാധാനം പറയണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഒപ്പം പെരുമ്പാവൂര്‍, പിറവം മണ്ഡലങ്ങളില്‍ ചില നേതാക്കള്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന കേരള കോണ്‍ഗ്രസിന്റെ പരാതിയും പരിശോധിക്കും.
Post Your Comments