Life Style

ഹൃദയ സംരക്ഷണത്തിന് ‘കടച്ചക്ക’

കടച്ചക്കയ്ക്ക് നമ്മുടെ നാടന്‍ വിഭവങ്ങളില്‍ വലിയ പ്രാധാന്യമാണുള്ളതാണ് കടച്ചക്ക. തോരനായും ചിലരൊക്കെ കറിയായും എല്ലാം പാകം ചെയ്യാറുണ്ട്. നമ്മുടെ ഈ നാടന്‍ കടച്ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ കേട്ടാല്‍ ചിലപ്പോള്‍ നമ്മള്‍ ദിവസവും കടച്ചക്ക കഴിച്ചു എന്ന് വരും. അത്രക്കധികമാണ് ഗുണങ്ങള്‍.

➤ കടച്ചക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

➤ ഹൃദയത്തിന്റെ സംരക്ഷണത്തിന് ഏറെ നല്ലതാണ് നമ്മുടെ കടച്ചക്ക. രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്ത് ഇത് രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു.

➤ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കുന്നതിനും കടച്ചക്കയ്ക്ക് വലിയ കഴിവാണുള്ളത്.

➤ കടച്ചക്കയില്‍ ധാരാളം അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്.

Read Also:- വിപണി കീഴടക്കാൻ ഹോണ്ടയുടെ മങ്കി

➤ വയറിളക്കം പൊലുള്ള പ്രശ്‌നങ്ങള്‍ ചെറുക്കാനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കും.

shortlink

Post Your Comments


Back to top button