
ടോക്കിയോ: ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ മിനി ബൈക്ക് മങ്കിയുടെ പുതിയ പതിപ്പ് ഉടൻ വിപണിയിലെത്തും. യൂറോ ഫൈവിലേക്ക് പരിഷ്കരിച്ച എഞ്ചിൻ, പുതിയ എക്‌സ്ഹോസ്റ്റ്, മെച്ചപ്പെടുത്തിയ സസ്പെൻഷൻ എന്നിവയ്‌ക്കൊപ്പം 125 സിസി എഞ്ചിനിലാണ് പുത്തൻ മങ്കി വിപണിയിൽ എത്തുന്നതെന്ന് ഓട്ടോ കാർ റിപ്പോർട്ട് ചെയ്യുന്നു.
ഹോണ്ടയുടെ മിനിബൈക്കുകളെയാണ് ഇസഡ് സീരിസ് അല്ലെങ്കിൽ മങ്കി എന്നറിയപ്പെടുന്നത്. 1960 മുതൽ ഇത്തരം ബൈക്കുകൾ കമ്പനി നിർമ്മിക്കുന്നുണ്ട്. അമ്യൂസ്‌മെന്റ് പാർക്കുകളിൽ കുട്ടികളുടെ കളിപ്പാട്ടമായി ഉപയോഗിക്കുന്നതിനായാണ് ഹോണ്ട 1961ൽ ആദ്യമായി മങ്കി ബൈക്ക് പുറത്തിറക്കുന്നത്. അന്ന് 49 സിസി മിനിയേച്ചർ ബൈക്കായി പരിചയപ്പെടുത്തിയ ഈ പതിപ്പിന് കാലം മാറിയതോടെ രൂപവും ഭാവവും മാറുകയായിരുന്നു.
Read Also:- ഇറ്റലി യൂറോ കപ്പ് ചാമ്പ്യന്മാർ
125 സിസി, എയർ-കൂൾഡ് എഞ്ചിനാണ് പുതിയ വാഹനത്തിന്റെ ഹൃദയം. 6,750 ആർപിഎമ്മിൽ 9.2 എച്ച്പിയു, 5,500 ആർപിഎമ്മിൽ 11 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. പുതുതായി രൂപകൽപ്പന ചെയ്ത എയർബോക്‌സും എക്സ്ഹോസ്റ്റ് മഫ്‌ലറിന് പകരം നൽകിയ പുതിയ യൂണിറ്റ് സിംഗിൾ ചേമ്പറും കാരണം മികച്ച എക്സ്ഹോസ്റ്റ് നോട്ടാണ് ബൈക്കിനുള്ളത്.
Post Your Comments