KeralaNattuvarthaLatest NewsNews

‘വാളയാറിന് അപ്പുറത്ത് പീഡനം നടന്നാൽ മാത്രമേ സാംസ്ക്കാരിക നായകൻമാർ പ്രതികരിക്കുകയുള്ളൂ: രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് ഇത്രയധികം പീഡനങ്ങൾ നടന്നിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു

തിരുവനന്തപുരം: വാളയാറിന് അപ്പുറത്ത് പീഡനം നടന്നാൽ മാത്രമേ സാംസ്ക്കാരിക നായകൻമാർ പ്രതികരിക്കുകയുള്ളൂ എന്ന് രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രതികളുടെ രാഷ്ട്രീയവും ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയവും നോക്കി പ്രതികരിക്കുന്ന സെലക്ടീവ് പ്രതികരണ തൊഴിലാളികളായി സാംസ്ക്കാരിക നായകൻമാർ അധപതിച്ചെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പ്രതികളെ സഹായിക്കാൻ ശ്രമിക്കുന്നത് ​ഗുരുതരമായ കുറ്റകൃത്യമായിട്ടും ഭരണകക്ഷി നേതാക്കൾ അത് ആവർത്തിക്കുകയാണെന്നും കേരളത്തിലെ സംഭവങ്ങളിലൂടെ വ്യക്തമാവുന്നത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

കള്ളക്കേസുകളെടുക്കാൻ മാത്രമേ കേരള പൊലീസിന് താത്പര്യമുള്ളൂ എന്നും ക്രിമിനൽ കേസുകൾ തെളിയിക്കുന്നതിൽ കേരള പൊലീസ് താത്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഇത്രയധികം പീഡനങ്ങൾ നടന്നിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button