Latest NewsKeralaNews

കേരളത്തിലെ പിഞ്ചു പെൺകുഞ്ഞുങ്ങൾക്ക് നീതിവേണം: ട്വിറ്ററില്‍ ട്രെൻഡിങ്ങായി ജസ്റ്റിസ് ഫോർ കേരള ഗേൾസ് ഹാഷ്ടാഗ്

പ്രബുദ്ധരെന്ന അവകാശപ്പെടുന്ന ഒരു സമൂഹത്തിലാണ് പിഞ്ചുകുട്ടികൾ വേട്ടയാടപ്പെടുന്നത്

തിരുവനന്തപുരം : ട്വിറ്ററില്‍ ട്രെൻഡിങ്ങായി ജസ്റ്റിസ് ഫോർ കേരള ഗേൾസ് ഹാഷ്ടാഗ്. വണ്ടിപ്പെരിയാർ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധവുമായി മലയാളികൾ രംഗത്തെത്തിയത്.

വണ്ടിപ്പെരിയാറിൽ മൂന്നുവർഷമായി പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച ഡി‌വൈ‌എഫ്‌ഐ നേതാവ് അർജുൻ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ജനലിൽ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ ഉൾപ്പെടെ ഉന്നത രാഷ്ട്രീയ നേതാക്കൾ ശ്രമിച്ചതായി വ്യക്തമായിരുന്നു. ഇതോടെയാണ് പിഞ്ചുമക്കളുടെ കൊലയാളികൾക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെ പ്രതിഷേധമുയർന്നത്.

Read Also  :  യുപിയില്‍ പുതിയ ജനസംഖ്യാ നയം, ജനന നിരക്ക് കുറഞ്ഞു : ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ച് ജനങ്ങള്‍

കഴിഞ്ഞ അഞ്ചുമാസത്തിനിടെ കേരളത്തിൽ അരങ്ങേറിയത് 1513 ബലാത്സംഗക്കേസുകളാണെന്നാണ് റിപ്പോർട്ട്. ഇതിൽ 627 ഇരകളും കുട്ടികളാണ്. പ്രബുദ്ധരെന്ന അവകാശപ്പെടുന്ന ഒരു സമൂഹത്തിലാണ് പിഞ്ചുകുട്ടികൾ വേട്ടയാടപ്പെടുന്നത്. ഇതിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button