Latest NewsNewsFootballSports

യൂറോ കപ്പ് ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനത്തെ അപമാനിച്ച് ഇംഗ്ലീഷ് ആരാധകർ

വെംബ്ലി: യൂറോ കപ്പ് ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനത്തെ അപമാനിച്ച് ഇംഗ്ലീഷ് ആരാധകർ. മത്സരത്തിന് തൊട്ടുമുൻപ് ദേശീയ ഗാനം ആലപിച്ചപ്പോൾ ഗാലറിയിലുണ്ടായിരുന്ന ഇംഗ്ലണ്ട് ആരാധകർ കൂവുകയായിരുന്നു. ലേസർ പ്രയോഗത്തിന് പിന്നാലെ ഇംഗ്ലീഷ് ആരാധകരുടെ പുതിയ നടപടിയും വലിയ വിവാദത്തിനാണ് വഴി തുറന്നിരിക്കുന്നത്.

ഇറ്റാലിയൻ ദേശീയ ഗാനത്തിന്റെ സമയത്ത് മോശമായി പെരുമാറരുതെന്ന് ആരാധകരോട് മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് കോച്ച് ഗാരത് സൗത്ഗേറ്റും മുൻതാരവും കമന്റേറ്ററുമായ ഗാരി ലിനേക്കറും ആവശ്യപ്പെട്ടിരുന്നു. ‘നമ്മുടെ ആരാധകർ എതിരാളികളെ ബഹുമാനിക്കേണ്ടത് എപ്പേഴും ആവശ്യമാണ്’ ഗാരി ലിനേക്കർ മത്സരത്തിന് മുമ്പ് സൂചിപ്പിച്ചു.

Read Also:- ഐപിഎൽ 2022: ഡൽഹി ക്യാപിറ്റൽസ് നിലനിർത്തുന്ന താരങ്ങൾ

അതേസമയം, എതിരാളികളുടെ ദേശീയഗാന സമയത്ത് കൂവുന്നത് ടീമിന് ഗുണം ചെയ്യില്ലെന്ന് ഗാരത് സൗത്ഗേറ്റും ആരാധകരോട് പറഞ്ഞു. ‘കലാശപ്പോരിന് ടിക്കറ്റ് ലഭിക്കാൻ ഭാഗ്യം ചെയ്തിട്ടുണ്ടെങ്കിൽ ഇറ്റാലിയൻ ദേശീയഗാന സമയത്ത് കൂവാൻ പാടില്ല. ദേശീയഗാനത്തെ കൂവുന്നത് മോശവും അനാദരവും നിലവാരമില്ലാത്ത പ്രവർത്തിയുമാണ്’ മത്സരത്തിനിടെ ഗാരി ലിനേക്കർ സൂചിപ്പിച്ചു. എന്നാൽ ഗാലറിയിൽ ഉണ്ടായിരുന്ന ഇംഗ്ലീഷ് ആരാധകർ ഇതൊന്നും വകവെക്കാതെ തുടർന്നും കൂവുകയായിരുന്നു.

shortlink

Post Your Comments


Back to top button