ചെന്നൈ: തമിഴ്‌നാടിനെ രണ്ടായി വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍ നീക്കം നടത്തുന്നതായി നേരത്തെ തമിഴ് മാധ്യമങ്ങളിൽ വാര്‍ത്തകളുണ്ടായിരുന്നു. വാര്‍ത്ത വന്നതോടെ വിഷയം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ദേശീയ ശ്രദ്ധ നേടുകയുമായിരുന്നു.
നിലവില്‍ തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമില്ലെന്നും തമിഴ്‌നാടിനെ രണ്ടായി വിഭജിച്ച് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുനാട് രൂപീകരിക്കണമെന്ന് തമിഴ്‌നാട് ബി.ജെ.പി. നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നതായും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നിലവിൽ ഉണ്ടായിട്ടില്ലെന്നും ബി.ജെ.പി. കേന്ദ്രനേതൃത്വത്തെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments