ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭീകരവിരുദ്ധ സേനയുടെ വ്യാപക പരിശോധന. ലക്നൗവില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഭീകരര്‍ പിടിയിലായി. ഇരുവര്‍ക്കും അല്‍ ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
മസീറുദ്ദീന്‍, മിനാജ് എന്നിവരാണ് ഭീകരവിരുദ്ധ സേനയുടെ പിടിയിലായത്. ഏഴ് പേര് താമസിക്കുന്ന ഒരു വീട്ടില്‍ സേനയുടെ മിന്നല്‍ പരിശോധന നടന്നിരുന്നു. ഇവിടെ നിന്നും അഞ്ച് പേര് കടന്നുകളഞ്ഞെങ്കിലും മിനാജും മസീറുദ്ദീനും പിടിയിലാകുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിരവധി ആക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്നും ഭീകര വിരുദ്ധ സേന അറിയിച്ചു.
അതേസമയം, ഉത്തര്‍പ്രദേശില്‍ സ്ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കി. ഇതിന്റെ പശ്ചാത്തലത്തില്‍ ലക്നൗ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലക്നൗ കമ്മീഷണറേറ്റ് പരിസരത്തും ഹര്‍ദോയ്, സീതാപൂര്‍, ബരബങ്കി, ഉന്നവോ, റായ് ബറേലി എന്നീ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments