KeralaLatest NewsNews

കൊല്ലത്ത് ഭർതൃ ഗൃഹത്തിൽ യുവതി മരിച്ച സംഭവം : ഭര്‍ത്താവിന്റെ മാതാവിനെതിരെ കേസ്

കൊല്ലം : കൊല്ലത്ത് ഭർതൃ മാതാവിന്റെ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. കൊല്ലം കന്നിമേല്‍ച്ചേരി പുളിഞ്ചിക്കല്‍വീട്ടില്‍ സതീഷിന്റെ ഭാര്യ അനുജയാണ് ജൂണ്‍ 30-നു രാത്രി ആത്മഹത്യക്ക് ശ്രമിച്ചത്. രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും അനുജയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനെത്തുടര്‍ന്ന് അനുജ മുറിയില്‍ക്കയറി വാതിലടച്ച ശേഷം തൂങ്ങുകയായിരുന്നു.

Read Also : കോവിഡിന് പിന്നാലെ സിക്ക വൈറസും : കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം  

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മരണം സംഭവിച്ചത്. ഭർതൃമാതാവിന്റെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ പരാതി നൽകി. സംഭവത്തിൽ സതീഷിന്റെ അമ്മ സുനിജയ്‌ക്കെതിരേ ശക്തികുളങ്ങര പോലീസ് ഗാര്‍ഹികപീഡനത്തിന് കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button