Latest NewsKeralaNews

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച്ചയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ജൂലൈ 12 നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: തീർത്ഥാടനത്തിന് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു: ലോഡ്ജ് ഉടമയ്‌ക്കെതിരെ പരാതി

അതിതീവ്ര മഴ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളക്കെട്ടുകൾക്കും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പമ്പ, മണിമലയാർ, അച്ചൻകോവിലാർ തുടങ്ങിയ നദികളുടെ ചില മേഖലകളിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ നദിക്കരകളിൽ താമസിക്കുന്ന ആളുകൾ പ്രത്യേകമായി ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ മുൻവർഷങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ ഉള്ളവരും ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും അധികൃതർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദ്ദേശമുണ്ട്.

Read Also: കശ്മീരില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീകര ബന്ധം:പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ജൂലൈ 14 വരെ കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ തീരദേശ വാസികളും ജാഗ്രത പാലിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button