തിരുവനന്തപുരം: സിക വൈറസ് വ്യാപനം തടയുന്നതിനായുള്ള മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഡങ്കി, ചിക്കുൻ ഗുനിയ, തുടങ്ങിയ വൈറസ് രോഗങ്ങളെ പോലെ ഈഡിസ് ഈജിപ് തൈ, ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക. വൈറസെന്ന് അദ്ദേഹം പറഞ്ഞു. ‘കേരളത്തിൽ ഈഡിസ് ഈജിപ്‌തൈ കൊതുക് സാന്ദ്രത വളരെ കൂടുതലാണ്. ഗുരുതരമായ രോഗമല്ലെങ്കിലും സിക രോഗത്തിന്റെ
പ്രധാന പ്രശ്‌നം ഗർഭിണികളെ ബാധിച്ചാൽ ഗർഭസ്ഥ ശിശുക്കൾക്ക് തലച്ചോറിന്റെ വളർച്ച മുരടിക്കുന്ന മൈക്രോകെഫലി എന്ന വൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതാണെന്നും’ അദ്ദേഹം വ്യക്തമാക്കി.
‘അപൂർവ്വമായി സുഷുമ്‌ന നാഡിയെ ബാധിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം സിക രോഗികളിൽ കണ്ടിട്ടുണ്ട്. കേരളത്തിൽ സിക കണ്ടെത്തിയ വനിത പ്രസവിച്ച കുട്ടിയിൽ ആരോഗ്യപ്രശ്‌നമൊന്നും കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്. ഇത്തരം കൊതുകുകൾ അധികദൂരം പറക്കാറില്ല. അതുകൊണ്ട് വീടുകളുടെ പരിസരത്ത് തന്നെയുണ്ടാവും. വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യേണ്ടതുണ്ട്. കൊതുക് പെറ്റ് പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കലാണ് പ്രധാനമായും വേണ്ടത്. വീട്ടിലും പരിസരത്തിലും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിർബന്ധമായും എല്ലാ വീടുകളിലും നടത്തിയിരിക്കണമെന്ന്’ അദ്ദേഹം നിർദ്ദേശിച്ചു.
Read Also: മകന്റെ അമിത കമ്പ്യൂട്ടർ ഗെയിം ഉപയോഗം: അധ്യാപക ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ
‘കൊതുകു വല ഉപയോഗിച്ചും, ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും, കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയിൽ നിന്നും രക്ഷ തേടേണ്ടതാണ്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഈ കൊതുകൾ വീട്ടിലേക്ക് കടന്ന് മനുഷ്യരെ കടിക്കുന്നത്. വൈകുന്നേരം മുതൽ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാനോ, തുറന്നിടുകയാണെങ്കിൽ കൊതുകുവലകൾ ഉപയോഗിച്ച് മറയ്ക്കാനോ ശ്രമിക്കേണ്ടതാണെന്നും’ അദ്ദേഹം വിശദമാക്കി.
പ്രാണീ ജന്യ രോഗനിയന്ത്രണത്തിനായി ഹെൽത്ത് സർവീസസിൻറെ കീഴിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: സാംസങ് ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡി.ആർ.ഐ റെയ്ഡ്
Post Your Comments