Latest NewsKeralaNewsIndia

സാംസങ്​ ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡി.ആർ.ഐ റെയ്​ഡ്​

സാംസങ്​ ഇലക്ട്രോണിക്സിന്റെ ഡൽഹിയിലും മുംബൈയിലുമുള്ള ഓഫീസുകളിലാണ് ഡി.ആർ.ഐ തിരച്ചിൽ നടത്തിയത്

ഡൽഹി: സാംസങ്​ ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ്​​. നെറ്റ്​വർക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ കസ്റ്റംസ്​ ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. സാംസങ്​ ഇലക്ട്രോണിക്സിന്റെ ഡൽഹിയിലും മുംബൈയിലുമുള്ള ഓഫീസുകളിലാണ് ഡി.ആർ.ഐ തിരച്ചിൽ നടത്തിയതെന്ന്​ എക്കണോമിക്​ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇറക്കുമതിയുമായി ബന്ധപ്പെട്ട് സാംസങ് നൽകിയ രേഖകൾ അധികൃതർ വിലയിരുത്തുകയാണെന്നാണ് ​​ ലഭ്യമായ വിവരം. കസ്റ്റംസ് തീരുവയിൽ സാംസങ് വെട്ടിപ്പ്​ നടത്തിയിട്ടുണ്ടോ എന്ന്​ പരിശോധിക്കാനായി ഡി.ആർ.ഐ അധികൃതർ നടപടികൾ സ്വീകരിക്കുമെന്നും സൂചനയുണ്ട്. അതേസമയം, വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ സാംസങ് അധികൃതർ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button