COVID 19Latest NewsKeralaNews

കോവിഡ് പ്രതിസന്ധി : സംസ്ഥാനത്ത് രജിസ്‌ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകിയത് 20,000 ത്തോളം വ്യാപാര സ്ഥാപനങ്ങള്‍

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി കാരണം സംസ്ഥാനത്ത് 20,000 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പൂട്ടിയ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാവശ്യപ്പെട്ട് ജി.എസ്.ടി. വകുപ്പിന് നല്‍കിയ അപേക്ഷപ്രകാരമുള്ള കണക്കാണിത്.

Read Also : രാജ്യത്ത് ഏറ്റവും വേഗത്തില്‍ കോവിഡ് വാക്സിനേഷന്‍ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 

ഏതാണ്ട് 12,000 ഹോട്ടലുകളാണ് പൂട്ടി ജി.എസ്.ടി. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയത്. വിനോദസഞ്ചാരമേഖലകളിലെ വ്യാപാരസ്ഥാപനങ്ങള്‍, ചെറുകിട ജൂവലറികള്‍, മാളുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും നടത്തുന്ന ബ്രാന്‍ഡഡ് വസ്ത്രശാലകള്‍, കരകൗശലവില്പനശാലകള്‍ എന്നിവയാണ് മറ്റുള്ളവ.

രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അപേക്ഷ സ്വീകരിച്ച്‌ നടപടി പൂര്‍ത്തിയാക്കിയതായുള്ള അറിയിപ്പ് വകുപ്പില്‍നിന്ന് കിട്ടുന്നതോടെ നടപടിയെല്ലാം കഴിഞ്ഞെന്ന് കരുതുന്നവരെത്തേടി പിഴയുടെ നോട്ടീസ് എത്തിത്തുടങ്ങി. ഫൈനൽ റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് 10,000 രൂപ പിഴയൊടുക്കണമെന്നാണ് നോട്ടീസ്.

ജി.എസ്.ടി. രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ച്‌ ഒരുമാസത്തിനുള്ളില്‍ റദ്ദാക്കിയതായുള്ള അറിയിപ്പ് സ്ഥാപനഉടമയ്ക്ക് എസ്.എം.എസ്. ആയോ ഇ മെയില്‍ ആയോ കിട്ടും. അതിനുശേഷം മൂന്നുമാസത്തിനുള്ളില്‍ ഫൈനല്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, ഇക്കാര്യം പലര്‍ക്കും അറിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button