Latest NewsKeralaNews

ത്യശ്ശൂരിൽ കാണാതായ സുഹൃത്തുക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ : കാണാതായ സുഹൃത്തുക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജയൻ(52 ), വേണു (66 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുക്കാട് റെയിൽവേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ട് ദിവസം മുമ്പ് ഇവരെ കാണാതായിരുന്നു.

Read Also : കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി 

ബന്ധുക്കൾ പരാതി നൽകിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടരവേയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. മദ്യപിക്കാൻ പോയപ്പോൾ കിണറ്റിൽ വീണതാകാമെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും പുതുക്കാട് പൊലീസ് വ്യക്തമാക്കി.

മൃതദേഹങ്ങൾ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇടയ്ക്കിടെ യാത്ര പോകാറുള്ളതിനാൽ കാണാതായതിൽ ആർക്കും വലിയ ദുരൂഹത തോന്നിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button