COVID 19KeralaLatest NewsNews

കൊവിഡ്-19 സപ്പോര്‍ട്ടിംഗ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് 10,000 രൂപ ധനസഹായം : വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ

കൊച്ചി : കൊവിഡ്-19 സപ്പോര്‍ട്ടിംഗ് പദ്ധതിപ്രകാരം ഒന്നു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നല്‍കും എന്നാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന സന്ദേശം. വാട്സ്ആപ്പിൽ വന്ന സന്ദേശം ചില അദ്ധ്യാപകര്‍ സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതോടെയാണ് പ്രശ്നം ഗുരുതരമായത്.

Read Also : ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു : നിരവധി പേർക്ക് പരിക്ക് 

എറണാകുളം ജില്ലയിലാണ് സന്ദേശം കൂടുതല്‍ പ്രചരിക്കുന്നത്. എന്നാൽ അപേക്ഷയും രേഖകളും രജിസ്ട്രേഷന്‍ ഫീസും പോകുന്നത് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണെന്ന് വ്യക്തമായിട്ടുണ്ട്. ബാങ്ക്, ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിനാല്‍ ബാങ്കുതട്ടിപ്പുപോലുള്ള വലിയ തട്ടിപ്പുകള്‍ക്ക് അപേക്ഷ നല്‍കിയവര്‍ ഇരയായേക്കാം എന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം സന്ദേശം കിട്ടിയതോടെ അക്ഷയകേന്ദ്രത്തിലേക്ക് രക്ഷിതാക്കളുടെ ഒഴുക്കായിരുന്നു. ആദ്യം കാര്യമറിയാതെ അക്ഷയക്കാര്‍ അമ്പരന്നെങ്കിലും പിന്നീടാണ് കാര്യം മനസിലായത്. കൊവിഡ് ഒന്നാം തരംഗത്തിന്റെ കാലത്ത് ഇറക്കിയതുപോലുള്ള ഒരു സൂപ്പര്‍ തട്ടിപ്പാണ് ഇതും. അപേക്ഷ നല്‍കാന്‍ എത്തിയവരെ കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ആരും വിശ്വസിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button