Latest NewsKeralaInternational

അർജന്റീന ജയിച്ചപ്പോൾ നൃത്തം ചെയ്ത മകനെ കസേര എടുത്തോടിച്ച് ബ്രസീൽ ഫാനായ അച്ഛൻ( വീഡിയോ)

അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആര്‍ത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

തിരുവനന്തപുരം: കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരത്തില്‍ ബ്രസീലിനെ തോല്‍പ്പിച്ച്‌ കപ്പ് കരസ്ഥമാക്കിയ അര്‍ജന്റീനയുടെ വിജയത്തിൽ ആഘോഷവുമായി ആരാധകർ. പലതരം ട്രോളുകളുമായാണ് അർജന്റീന ഫാൻസ്‌ ബ്രസീൽ ഫാൻസിനെ നേരിടുന്നത്. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആര്‍ത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

രണ്ട് ടീമുകളുടെ ആരാധകര്‍ തമ്മില്‍ വാഗ്വാദങ്ങളും, പോര്‍വിളികളും ഇതിനോടകം തുടങ്ങി കഴിഞ്ഞു. ഇതിനിടെ ചില രസകരമായ വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഒരേ വീട്ടിൽ രണ്ടു രാജ്യത്തെ ഫുട്‌ബോൾ ഫാൻ ഉണ്ടായതിന്റെ പരിണത ഫലമാണ് ആ വീഡിയോയിൽ ഉള്ളത്.

read also: ‘താങ്ക്യൂ, വാക്കുകള്‍ പൊന്നായി’ കോപ്പ അമേരിക്കയിൽ കടകംപള്ളിയെ ട്രോളി എംഎം മണി

ബ്രസീൽ ഫാനായ അച്ഛനെ പ്രകോപിപ്പിക്കാൻ അർജന്റീനയുടെ വിജയം നൃത്തം ചെയ്താഘോഷിച്ച മകനെ ഒടുവിൽ അച്ഛൻ തന്നെ കസേര എടുത്തു ഓടിച്ചു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button