KeralaLatest NewsNewsIndiaCrime

മെഴുകുതിരിയോ നേന്ത്രപ്പഴമോ? നിങ്ങൾക്ക് തീരുമാനിക്കാം ഏത് വേണമെന്ന്: വണ്ടിപ്പെരിയാറിൽ സാംസ്കാരിക നായകരോട് യുവമോർച്ച

തൃശൂർ: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരിക്കാത്ത സാംസ്കാരിക സിനിമാ പ്രവർത്തകർക്കെതിരെയുള്ള പ്രതിഷേധസൂചകമായി നടൻ പൃഥ്വിരാജിന്റെ വീട്ടിലേക്ക് യുവമോർച്ച കത്തയച്ചിരുന്നു. യുവമോർച്ച മണലൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിശാഖ് കെ എസ് അയച്ച കത്തിനൊപ്പം കുറച്ച് മെഴുകുതിരികളും ഒരു നേന്ത്രപ്പഴവും ഉണ്ടായിരുന്നു. ഇത് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.

വിഷയത്തിൽ തെരുവിൽ മെഴുകുതിരിയുമായി പ്രതിഷേധിക്കാൻ സ്ത്രീപക്ഷ സംഘടനകളോ സിനിമാതാരങ്ങളുടെ പോസ്റ്റുകളോ ഇല്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് യുവമോർച്ച വ്യത്യസ്ത രീതിയിൽ പ്രതിഷേധം നടത്തിയത്. കേരളത്തിന് പുറത്തുള്ള വിഷയങ്ങളിൽ നിമിഷ നേരം കൊണ്ട് പ്രതികരിക്കുന്ന സാംസ്കാരിക നായകർ വിഷയത്തിൽ ഒന്നും ഉരിയാടാത്ത സാഹചര്യത്തിലാണ് ഈ പ്രതിഷേധമെന്ന് വിശാഖ് കെ എസ് വ്യക്തമാക്കി. പൃഥ്വിരാജ്, റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത് തുടങ്ങിയ സാംസ്കാരിക നായകർക്കുള്ള മറുപടിയാണ് ഇതെന്നും വിശാഖ് പറയുന്നു.

Also Read: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകം: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

‘കേരളത്തിന് പുറത്തുള്ള സംസ്ഥാനത്തെ ഏത് വിഷയം എടുത്താലും അതിൽ ആദ്യം പ്രതികരിക്കുന്ന കുറച്ച് ആളുകളുണ്ട്, അവരെ അവർ തന്നെ അവകാശപ്പെടുന്ന പേരാണ് സാംസ്കാരിക നായകന്മാർ എന്ന്. പൃഥ്വിരാജ്, റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത് തുടങ്ങി നിരവധി ആളുകളുണ്ട്. ഇടുക്കി ജില്ലയിൽ വണ്ടിപ്പെരിയാർ എന്ന ഗ്രാമത്തിൽ ഒരു പിഞ്ചുകുഞ്ഞിനെ അതിദാരുണമായി പീഡിപ്പിക്കുകയും ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ചെയ്തു. ഈ വിഷയത്തിൽ ഈ പറഞ്ഞ ആളുകൾ ഒരു നിലപാടുകളോ അഭിപ്രായങ്ങളോ ഈ നിമിഷം വരെ രേഖപ്പെടുത്തിയിട്ടില്ല. ഇതിനെതിരെയാണ് യുവമോർച്ചയുടെ പേരിൽ പ്രതിഷേധസൂചകമായി അവരുടെ വീട്ടിലേക്ക് മെഴുകുതിരിയും നേന്ത്രപ്പഴവും അയച്ചു കൊടുക്കുന്നത്. വിഷയത്തിൽ കുഞ്ഞിന്റെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കാളി ആകുമെങ്കിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുക എന്നാണു യുവമോർച്ചയ്ക്ക് പറയാനുള്ളത്. അതല്ല, ഇരട്ടത്താപ്പ് രാഷ്ട്രീയം ആണെങ്കിൽ കത്തിനൊപ്പം അയച്ചിരുന്ന പഴം വായിച്ച് വെച്ച് ഇനി ഒരു വിഷയത്തിലും ഉരിയാടില്ല എന്ന് വ്യക്തമാക്കണം എന്നാണു യുവമോർച്ചയ്ക്ക് പറയാനുള്ളത്’- വീഡിയോയിൽ വിശാഖ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button