Latest NewsKeralaNewsWomenLife StyleHealth & Fitness

തിരിച്ചറിയണം അണ്ഡാശയ കാന്‍സറിന്റെ ഈ ലക്ഷണങ്ങൾ

സാധാരണയായി സ്ത്രീകളില്‍ കണ്ട് വരുന്ന ഒന്നാണ് അണ്ഡാശയ കാന്‍സര്‍. എല്ലാ ക്യാൻസറുകളെയും പോലെ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതു കൊണ്ട് അണ്ഡാശയ കാന്‍സര്‍ പലപ്പോഴും അപകടമായൊരാവസ്ഥയിൽ എത്താറുണ്ട്. എപ്പോഴും വയറു വീര്‍ത്തിരിക്കുക, ക്രമം തെറ്റിയ ആര്‍ത്തവം, വയറു വേദന, ആര്‍ത്തവസമയത്തെ അസാധാരണ വേദന, ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്തെ വേദന, അടിക്കടി മൂത്രമൊഴിക്കുക, കാലില്‍ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മുടി കൊഴിച്ചില്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.

മുഴകള്‍ വയറിനുള്ളിൽ വളര്‍ന്നുവരുന്ന അവസ്ഥയായതിനാല്‍ അണ്ഡാശയ ക്യാൻസറിന്റെ രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ സമയമെടുക്കും. എങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുകയും, അള്‍ട്രാസൗണ്ട് സ്കാനിങ് നടത്തി രോഗനിര്‍ണ്ണയം നടത്തുകയും ചെയ്യേണ്ടതുണ്ട്.

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കണ്ട് രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തണം. വിദഗ്ധ പരിശോധനയ്ക്കായി സി.ടി സ്കാനും എം.ആര്‍.ഐ സ്കാനും നടത്താം.
അണ്ഡാശയ ക്യാന്‍സര്‍ ഏത് പ്രായത്തിലും വരാം. മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചാല്‍ ബുദ്ധിമുട്ടാകുന്നത് കൊണ്ട് തന്നെ കാന്‍സറിന്റെ ആദ്യ ഘട്ടത്തില്‍ പെട്ടെന്നു തന്നെ അത് ചികിത്സിച്ച്‌ മാറ്റാൻ ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button