KeralaLatest NewsNews

പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിക്കില്ല: തെലങ്കാന സർക്കാർ നൽകിയ വാഗ്‌ദാനങ്ങളെ കുറിച്ച് കിറ്റെക്‌സ്

കേരളത്തിലേത് പോലെ പരിശോധനകൾ തെലങ്കാനയിൽ ഉണ്ടാകില്ല

കൊച്ചി : കേരളത്തിൽ 3500 കോടിയുടെ നിക്ഷേപ പദ്ധതികൾ ഉപേക്ഷിച്ച കിറ്റെക്‌സ് ഗ്രൂപ്പിന് ഗംഭീര വാഗ്‌ദാനങ്ങൾ നൽകി തെലങ്കാന സർക്കാർ. കിറ്റക്സിന് തെലങ്കാനയിൽ യാതൊരുവിധ അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്ന് തെലങ്കാന സർക്കാർ ഉറപ്പ് നൽകിയതായി കിറ്റക്സ് ഗ്രൂപ്പ് പറഞ്ഞു.

കേരളത്തിലേത് പോലെ പരിശോധനകൾ തെലങ്കാനയിൽ ഉണ്ടാകില്ല. സൗഹൃാർദപരമായ വ്യവസായ അന്തരീക്ഷമാണ് തെലുങ്കാനയിൽ ഉള്ളത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സർക്കാരും തെലുങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കിറ്റെക്സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും. തൊഴിൽ അവസരവും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കലുമാണ് തെലുങ്കാനയുടെ മുഖ്യ പരിഗണനയെന്നും കിറ്റെക്സ് സംഘത്തോട് തെലുങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു പറഞ്ഞു.

Read Also  :  മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞു : സംഭവം കേരളത്തിൽ

മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിലും ഉപരിയായ ആനുകൂല്യങ്ങളും കിറ്റെക്സിന് നൽകാമെന്നും മന്ത്രി സംഘത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. തെലുങ്കാനയിൽ നിക്ഷേപിച്ചാൽ മനസമാധാനം ഉറപ്പ് നൽകുന്നുവെന്നും ഒരു തരത്തിലുള്ള വേട്ടയാടലുകളോ സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള ചൂഷണം ഉണ്ടാവുകയില്ലെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും കിറ്റക്സ് വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button