കൊല്ലം : ഡിവൈഎഫ്‌ഐ വിട്ട് ബിജെപിയില്‍ എത്തിയ നിയമവിദ്യാര്‍ഥിയെ കള്ളക്കേസില്‍ കുടുക്കുന്നതായി പരാതി. കിഴക്കേ കല്ലട തെക്കേമുറി വര്‍ഷാ ഭവനില്‍ വിജോ വി ജോണിനെയും ബന്ധുവായ ഷൈന്‍ ബാബുവിനെയുമാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കുന്നത്. ഇതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ യുവജന കമ്മീഷനും വിജോയുടെ കുടുംബം പരാതി നല്കിയിട്ടുണ്ട്.
ഭവനഭേദനവും വിവിധ ജാമ്യമില്ലാവകുപ്പുകളും ചേര്‍ത്താണ് കേസുകള്‍. കാറ്ററിംഗ് സര്‍വീസും പന്തല്‍ സ്ഥാപനവും നടത്തിവന്ന വിജോയുടെ പിതാവ് ജോണും സമീപകാലത്ത് സിപിഎം വിട്ടിരുന്നു. ദേശീയതയിലും നരേന്ദ്രമോദിയുടെ ഭരണത്തിലും ആകൃഷ്ടനായിട്ടാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ഇതിന്റെ വൈരാഗ്യമാണ് കള്ളക്കേസിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
Read Also : ജനസംഖ്യ നിയന്ത്രണത്തിന് നിയമ നിർമാണം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ: കരട് ബിൽ പ്രസിദ്ധീകരിച്ചു
സിപിഎം സംസ്ഥാനസമിതി നേതാക്കളായ ചിലരും മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഡ്രൈവറും അഞ്ചല്‍ നെട്ടയം രാമഭദ്രന്‍കേസിലെ പ്രതിയുമായ മാക്‌സനും ജോണിന്റെ വീട് കയറി ആക്രമം നടത്തിയിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്കിയെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments