KeralaNattuvarthaLatest NewsNewsIndia

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന ത​ട​യാ​ന്‍ കേ​ന്ദ്രം സ​ബ്‌​സി​ഡി ന​ല്‍​കണം: ആവശ്യമുന്നയിച്ച് വി.​ഡി സ​തീ​ശ​ന്‍

രാ​ജ്യ​ത്ത് എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​പോ​ലും കേ​ന്ദ്രസർക്കാർ അറിയുന്നില്ല

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന ത​ട​യാ​ന്‍ കേ​ന്ദ്രം സ​ബ്‌​സി​ഡി ന​ല്‍​ക​ണ​മെ​ന്ന ആവശ്യമുന്നയിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. ഇന്ധനവിലയിൽ ഈടാക്കുന്ന അ​ധി​ക​നി​കു​തി​യു​ടെ 25 ശ​ത​മാ​ന​മെ​ങ്കി​ലും ഇ​തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സ​ത്യാ​ഗ്ര​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കുകയായിരുന്നു അ​ദ്ദേ​ഹം.

രാജ്യത്ത് ആ​റ് മാ​സ​ത്തി​നി​ടെ 62 ത​വ​ണയാണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചതെന്നും യു​പി​എ ഭ​രി​ക്കു​മ്പോ​ൾ ഇ​ന്ധ​ന​വി​ല വ​ർ​ധനവിനെതിരെ സ​മ​രം ചെ​യ്ത നേ​താ​ക്ക​ൾ തന്നെ ഇപ്പോൾ രാ​ജ്യം ഭ​രി​ക്കു​മ്പോ​ൾ വി​ല വ​ർ​ധി​പ്പി​ക്കു​ക​യാ​ണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​റ​ഞ്ഞി​ട്ടും ഇ​വി​ടെ ദിനംപ്രതി വില വർധിക്കുകയാണെന്നും രാ​ജ്യ​ത്ത് എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​പോ​ലും കേ​ന്ദ്രസർക്കാർ അറിയുന്നില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button