ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്. ഒന്നുകില്‍ സംസാരം കൊണ്ട് അവസാനിപ്പിക്കുക,അല്ലെങ്കില്‍ വെടിയുണ്ടകള്‍ കൊണ്ട് അവസാനിപ്പിക്കുക’ അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങളെക്കുറിച്ചും കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറച്ചും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ഇപ്പോഴും തയ്യാറാണ്.
പക്ഷെ മുന്‍കൂര്‍ നിബന്ധനകളില്ലാതെയാണ് ചര്‍ച്ചയെന്ന് സര്‍ക്കാര്‍ ഉറപ്പ് തരണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞദിവസം കേന്ദ്ര കൃഷിമന്ത്രി കര്‍ഷകരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷനായ രാകേഷ് ടികായത്തിന്റെ പ്രതികരണം.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനിടെ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമല്ലെന്ന് പുതുതായി ചുമതലയേറ്റ കാര്‍ഷിക വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലജേ പറഞ്ഞു. കര്‍ഷകരുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments