Latest NewsNewsIndia

ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കില്ല: നിലപാടുമായി രാകേഷ് ടിക്കായത്ത്

രാജ്യവ്യാപകമായി നടന്ന കർഷക പ്രക്ഷോഭത്തെ തുടർന്ന് സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു.

പ്രയാഗ് രാജ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെ.യു) നേതാവ് രാകേഷ് ടിക്കായത്ത്. കർഷകരുടെ ചിന്തൻ ശിവിറിൽ പങ്കെടുക്കവെ രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോടാണ് നിലപാട് വ്യക്തമാക്കിയത്. മൂന്ന് ദിവസത്തെ യോഗത്തിൽ കർഷകരുമായും സംഘടനയുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

Read Also: മഠത്തിലെ ബൾബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കർദ്ദിനാളിനെ കണ്ടത്: തുറന്നടിച്ച് ഫാദർ അഗസ്റ്റിൻ വട്ടോലി

‘രാജ്യവ്യാപകമായി നടന്ന കർഷക പ്രക്ഷോഭത്തെ തുടർന്ന് സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതുവരെ സമിതി രൂപീകരിച്ചിട്ടില്ല. ലഖിംപൂർ ഖേരി സംഭവത്തിൽ നിരവധി കർഷകരെ ജയിലിൽ അടച്ചു. ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര ഇപ്പോഴും പദവിയിൽ തുടരുകയാണ്. ഇത് വലിയ പ്രശ്നമാണ്. കർഷകരുടെ ധാന്യങ്ങൾ സംഭരിക്കുന്നതിലെ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്’- രാകേഷ് ടിക്കായത്ത് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button