Latest NewsKeralaNattuvarthaNews

മ​കന്റെ അ​മി​ത​ കമ്പ്യൂട്ടർ ഗെ​യിം ഉ​പ​യോ​ഗം: അ​ധ്യാ​പ​ക ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

മ​ക​ന്‍ പ​ഠ​ന​ത്തി​ല്‍ പി​ന്നാ​ക്കം പോ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഗെ​യി​മി​ന്​ അ​ടി​മ​യാ​യ വി​വ​രം ദമ്പതികളുടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്

പാ​ല​ക്കാ​ട്: മ​കന്റെ അ​മി​തമായ​ കമ്പ്യൂട്ടർ ഗെ​യിം ഉ​പ​യോ​ഗ​ത്തി​ല്‍ അ​ധ്യാ​പ​ക ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ. അ​ധ്യാ​പ​ക ദമ്പതികളുടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന്​ മൂ​ന്നു ല​ക്ഷം രൂ​പയാണ് ന​ഷ്​​ട​മാ​യ​ത്. പ​ല സ​മ​യ​ങ്ങ​ളി​ലാ​യി അക്കൗണ്ടിൽനിന്ന് പ​ണം ന​ഷ്​​ട​മാ​യ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട അ​ധ്യാ​പ​ക​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഒടുവിൽ പണം നഷ്ടമായതിന്റെ കു​റ്റം മ​ക​ന്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ പ​രാ​തി പി​ന്‍​വ​ലി​ച്ചു.

ഓൺലൈൻ ഗെയിമിനായി പ​ണം പി​ന്‍​വ​ലി​ച്ച​തി​ന് ഒ.​ടി.​പി നമ്പർ അ​ട​ക്ക​മു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ എ​ത്തി​യി​രു​ന്ന​തും മ​കന്റെ ഫോ​ണി​ലേ​ക്കാ​യി​രു​ന്നു. എപ്പോഴും മു​റി​യി​ല്‍ ഒ​തു​ങ്ങി​ക്കൂ​ടി​യി​രു​ന്ന മ​ക​ന്‍ പ​ഠ​ന​ത്തി​ല്‍ പി​ന്നാ​ക്കം പോ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഗെ​യി​മി​ന്​ അ​ടി​മ​യാ​യ വി​വ​രം ദമ്പതികളുടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button