Latest NewsNewsIndiaCrime

അമ്മയുടെ ഹൃദയവും വൃക്കയും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച്‌ മകൻ: കൊലപാതകത്തില്‍ ശിക്ഷ വിധിച്ച് കോടതി

അമ്മയെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയ പ്രതി സമൂഹത്തിന് ഭീഷണിയാണെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍

മഹാരാഷ്ട്ര: 62കാരിയായ മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഹൃദയവും വൃക്കയും കഴിച്ച മകന് കോടതി വധശിക്ഷ വിധിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരില്‍ 2017ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

62കാരിയായ മാതാവിനെ 62 തവണ കുത്തിയാണ് 35കാരനായ സുനില്‍ കൊലപ്പെടുത്തിയത്. അമ്മയുടെ മരണം ഉറപ്പിച്ച ശേഷം ഹൃദയം, കിഡ്നി, കുടല്‍ തുടങ്ങിയവ ഭക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പല കഷണങ്ങളാക്കി മുറിച്ച മൃതശരീരം പലയിടങ്ങളിലായി ഇയാള്‍ ഉപേക്ഷിച്ചു. ഉപ്പും മുളകും പുരട്ടിയ നിലയിലാണ് പലയിടങ്ങളില്‍ നിന്നായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്

read also: ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമോ: ചോദ്യത്തിന് എ വിജയരാഘവൻ നൽകുന്ന മറുപടി ഇങ്ങനെ

അമ്മയെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയ പ്രതി സമൂഹത്തിന് ഭീഷണിയാണെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചപ്പോള്‍ മദ്യലഹരിയിലായതിനാല്‍ കൊലപാതകം സ്വബോധത്തോടെയല്ലെന്നും അതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കാണരുതെന്നു പ്രതിഭാഗവും വാദിച്ചു. എന്നാൽ ഇത് നിരസിച്ച കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button