മുംബൈ: ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്ന് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. മുംബൈയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് കാളവണ്ടി തകർന്നു വീണ് അപകടം ഉണ്ടായത്.
ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരെ കാളവണ്ടിയിൽ കയറി നിന്ന് പ്രതിഷേധിക്കുകയായിരുന്നു കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. പ്ലക്കാർഡുകളും ഗ്യാസ് സിലിണ്ടറും അടക്കമുള്ള വസ്തുക്കളുമായി കാളവണ്ടിയിൽ കയറിനിന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. നേതാക്കളും പ്രവർത്തകരും അടക്കം ഇരുപതോളം പേർ കയറിയതോടെയാണ് കാളവണ്ടി തകർന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Post Your Comments